February 5, 2026

ജീവപര്യന്തം തടവുകാരായാ ആണും പെണ്ണും വിവാഹതരായി, കൗതുകമായി ജയിൽ കല്ല്യാണം

  • January 24, 2026
  • 1 min read

ജീവപര്യന്തം തടവുകാർ പരോളിൽ ഇറങ്ങി വിവാഹിതരായി; തിരികെ ജയിലിലേക്ക്January 24, 2026ജീവപര്യന്തം തടവുകാർ പരോളിൽ ഇറങ്ങി വിവാഹിതരായി; തിരികെ ജയിലിലേക്ക്രാജസ്ഥാൻ: ജയിൽ ചുവരുകൾക്കുള്ളിൽ ആരംഭിച്ച പ്രണയം ഒടുവിൽ വിവാഹമായി മാറി. വ്യത്യസ്ത കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് രാജസ്ഥാനിലെ ജയിലിൽ കഴിയുന്ന പ്രിയ സേത്തും ഹനുമാൻ പ്രസാദും ഹൈക്കോടതി ഉത്തരവിനെ തുടർന്നു പരോളിലിറങ്ങി വിവാഹിതരായി.രാജസ്ഥാൻ ഹൈക്കോടതി അനുവദിച്ച 15 ദിവസത്തെ പരോളിലാണ് ഇരുവരും വിവാഹിതരായത്. അൽവാർ ജില്ലയിലെ ബറോഡമേവ് ഗ്രാമത്തിലുള്ള ഹനുമാൻ പ്രസാദിന്റെ കുടുംബവീട്ടിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്.രണ്ട് ദിവസമായി നീണ്ടുനിൽക്കുന്ന ചടങ്ങുകൾ ഇന്ന് വൈകുന്നേരത്തെ വിരുന്നോടെ സമാപിക്കും. വിവാഹത്തിന് ശേഷം ഇരുവരും വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടതുണ്ട്.ജയ്പൂരിലെ സാംഗനീർ ഓപ്പൺ ജയിലിൽ കഴിയുന്നതിനിടെയാണ് പ്രിയയും ഹനുമാനും പരിചയപ്പെടുന്നത്. നല്ല പെരുമാറ്റമുള്ള തടവുകാർക്ക് ജോലി ചെയ്യാനും കുടുംബാംഗങ്ങളുമായി ഇടപഴകാനും അവസരമൊരുക്കുന്ന സംവിധാനമാണ് ഓപ്പൺ ജയിലുകൾ.കഴിഞ്ഞ ഒരു വർഷമായി ഒരുമിച്ച് കഴിഞ്ഞ ഇവർ പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ നവംബറിൽ കുടുംബാംഗങ്ങളെ വിവരം അറിയിച്ച ഇരുവരും ഈ വർഷം ജനുവരിയിലാണ് പരോളിനായി കോടതിയെ സമീപിച്ചത്.2018ൽ ജയ്പൂരിൽ ദുഷ്യന്ത് ശർമ്മ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് 34കാരിയായ പ്രിയ സേത്ത്.സൗഹൃദം സ്ഥാപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും പിന്നീട് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു കേസിന്റെ പശ്ചാത്തലം.29കാരനായ ഹനുമാൻ പ്രസാദ് 2017ൽ അൽവാറിൽ നടന്ന അതിക്രൂരമായ കൂട്ടക്കൊലപാതകക്കേസിലെ പ്രതിയാണ്.അഞ്ചുപേരടങ്ങുന്ന കുടുംബത്തെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ശിക്ഷ അനുഭവിക്കുന്നത്. മുൻകാല ബന്ധങ്ങൾ ഉപേക്ഷിച്ചാണ് ഇരുവരും പുതിയ ജീവിതത്തിലേക്ക് കടക്കുന്നതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *