March 14, 2026

എടത്വയിൽ തരിശുനിലത്തിൽ തീ പടർന്നു

  • January 24, 2026
  • 0 min read
എടത്വയിൽ തരിശുനിലത്തിൽ തീ പടർന്നു

ആലപ്പുഴ :എടത്വാ മാങ്കുഴി പാടത്തിലാണ് തീ പടർന്നത്. തകഴിയില്‍ നിന്നെത്തിയ രണ്ട് ഫയര്‍ എഞ്ചിനും തിരുവല്ലായില്‍ നിന്ന് ഒരു ഫയര്‍ എഞ്ചിനും, ജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ ഫയര്‍ സെക്ഷനും ഉപയോഗിച്ച് നാട്ടുകാരുടെ ശ്രമഫലമായാണ് തീ അണച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് തീ പടര്‍ന്ന് പിടിച്ചത്. സ്വകാര്യ വ്യക്തികള്‍ കരിയിലയ്ക്ക് തീ കൊടുത്തതാണ് തീ പടര്‍ന്ന് പിടിക്കാന്‍ കാരണമായതെന്നാണ് സൂചന. കടകലും പൂല്ലിനും പിടിച്ച തീ കാറ്റ് അടിച്ചതോടെ നീയന്ത്രണാതീതമായി തീരുകയായിരുന്നു. അഞ്ചരയോട് കൂടിയാണ് തീ പൂര്‍ണ്ണമായും അണക്കാനായത്. വാര്‍ഡ് മെമ്പര്‍ മനോജ് മാത്യു പുത്തന്‍വീട്ടില്‍, ഫയര്‍ റെസ്‌ക്യു ഓഫീസര്‍ ഷൈന്‍ കുമാര്‍, ലീഡിങ്ങ് ഫയര്‍മാന്‍ ജിജി ജോസഫ്, പ്രിന്‍സ്, കിരണ്‍, പ്രദീപ്, അഭിലാഷ്, എടത്വ എസ്.ഐ. രാജപ്പന്‍, പോലീസ് ഉദ്യോഗസ്ഥരായ ഹരികൃഷ്ണന്‍, കൃഷ്ണപ്രയന്‍, ശ്രീരാജ്, ജൂബിലി ഹോസ്പിറ്റലിലെ സിസ്റ്റര്‍ മരീന, സിസ്റ്റര്‍ റോസി, സെക്യൂരിറ്റി ഹരി, ആമ്പുലന്‍സ് ഡ്രൈവര്‍ കിരണ്‍, നാട്ടുകാരായ ജോമി തൈപറമ്പില്‍, റെന്നി വര്‍ഗീസ്, അരുണ്‍ ലൂക്കോസ്, ജിജി, മനേഷ്, അച്ചന്‍കുഞ്ഞ്, കുട്ടപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *