March 27, 2026

മൃണാളും ധനുഷും വിവാഹിതരാകുന്നു

  • January 21, 2026
  • 0 min read

തമിഴ് നടന്‍ ധനുഷും ബോളിവുഡ് നടി മൃണാള്‍ ഠാക്കൂറും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും പ്രണയത്തിലാണെന്ന് ഏറെനാളുകളായി ഗോസിപ്പുകളുണ്ട്. മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2 വിന്റെ പ്രീമിയറില്‍ നിന്നുള്ളൊരു വിഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകളോട് മൃണാള്‍ പ്രതികരിച്ചത്. പതിയെ ആ വാര്‍ത്തകള്‍ കെട്ടടങ്ങുകയും ചെയ്തു. പക്ഷെ, മൃണാളും ധനുഷും വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ഫ്രീ പ്രസ് ജേണല്‍ ആണ് വിവാഹ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ധനുഷും മൃണാളും കുറച്ചുനാളുകളായി പ്രണയത്തിലായിരുന്നു. ഇരുവരും തങ്ങളുടെ ബന്ധത്തെ വിവാഹത്തിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 14 ന്, വാലന്റൈന്‍സ് ഡേയിലായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.വാര്‍ത്തകളോട് ധനുഷും മൃണാളും ഇതുവരേയും പ്രതികരിച്ചില്ല. തീര്‍ത്തും സ്വകാര്യമായൊരു ചടങ്ങാണ് ഇരുവരും പ്ലാന്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിന് ഉണ്ടാവുകയുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. താരങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *