മലപ്പുറത്തെ 14കാരിയുടെ കൊലപാതകം; പ്രതി ലഹരിക്കടിമ

തൊടിയപുലത്ത് 14കാരിയെ 16കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 16കാരൻ ലഹരിക്കടിമയാണെന്നാണ് ലഭിക്കുന്ന വിവരം.പിന്നാക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയും പ്രതിയും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി ഇരുവരും പഠിക്കുന്ന സ്കൂളിലെ അദ്ധ്യാപകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകുന്നരം ആറരയ്ക്കും രാത്രി ഒമ്പത് മണിക്കുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.പിന്നാക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയും പ്രതിയും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി ഇരുവരും പഠിക്കുന്ന സ്കൂളിലെ അദ്ധ്യാപകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകുന്നരം ആറരയ്ക്കും രാത്രി ഒമ്പത് മണിക്കുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.


