March 27, 2026

ജല വിതരണം മുടങ്ങും

  • January 21, 2026
  • 0 min read

ജല വിതരണം മുടങ്ങും

തിരുവനന്തപുരം: ശ്രീകാര്യം ജംഗ്ഷനിൽ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിയുടെ പുതുതായി സ്ഥാപിച്ച പൈപ്പുകൾ നിലവിലെ ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ, തട്ടിനകം പേരൂർക്കട എന്നിവിടങ്ങളിൽ 900എംഎം പിഎസ് സി ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായുള്ള അറ്റകുറ്റപ്പണികൾ എന്നിവ നടക്കുന്നതിനാൽ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർകോണം, സൈനിക് സ്കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂർ, നാലാഞ്ചിറ, ചന്തവിള, കാട്ടായിക്കോണം, കേശവദാസപുരം, പട്ടം, ഉള്ളൂർ, പരുത്തിപ്പാറ, മുട്ടട വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണം ജനുവരി 24 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ജനുവരി 25 ഞായറാഴ്ച രാത്രി 10 മണി വരെ പൂർണമായും ജനുവരി 31 ശനിയാഴ്ച വരെ ഭാഗികമായും തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *