കായംകുളം ഗവ. ഐടിഐയില്‍ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കായംകുളം ഗവ. ഐടിഐയില്‍ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കായംകുളം ഗവ. ഐടിഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഓപ്പണ്‍ വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ട്രര്‍ നിയമനം നടത്തുന്നു. യോഗ്യത കമ്പ്യൂട്ടർ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസ്സിസ്റ്റൻ്റ് ട്രേഡില്‍ എന്‍.റ്റി.സിയും, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്/കമ്പ്യൂട്ടർ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ യു.ജി.സി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പിജിഡിസിഎ/എൻഐഇഎൽഐടി എ ലെവൽ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടർ സയന്‍സ്/കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനിയറിംഗില്‍ ഡിഗ്രിയും/അല്ലെങ്കില്‍ കമ്പ്യൂട്ടർ സയന്‍സ്/കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയില്‍ പോസ്റ്റ് ഗ്രാജുവേഷൻ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 24ന് ശനിയാഴ്ച്ച രാവിലെ 11ന് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് കായംകുളം ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പൽ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. ഫോൺ: 0479-2442900.


