അരിത്തമാറ്റിക് കം ഡ്രോയിങ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

അരിത്തമാറ്റിക് കം ഡ്രോയിങ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം പട്ടികജാതി വികസന വകുപ്പിന് കീഴിലെ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഗവ. ഐ.ടി.ഐ.കളില്‍ അരിത്തമാറ്റിക് കം ഡ്രോയിങ് തസ്തികകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 23ന് രാവിലെ 10.30ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ വകുപ്പിന്റെ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ നടക്കും. ഏതെങ്കിലും ട്രേഡില്‍ മൂന്ന് വര്‍ഷത്തെ കേരള ഗവ. അംഗീകൃത എന്‍ജിനീയറിങ് ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ,യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-0495 2371451.
