February 5, 2026

നാല് വയസുകാരന് പുതുജീവനേകി മൂവാറ്റുപുഴ പോലീസ്

  • January 20, 2026
  • 0 min read

കിണറിൽ വീണ നാല് വയസുകാരന് പുതുജീവനേകി മൂവാറ്റുപുഴ പോലീസ്

കിണറിൽ വീണ നാല് വയസുകാരന് പുതുജീവനേകി മൂവാറ്റുപുഴ പോലീസ് മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുഞ്ചേരി ഭാഗത്ത് പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി എത്തിയപ്പോൾ വീട്ടുകാരുടെ നിലവിളി കേട്ട് ജീപ്പ് നിർത്തി കിണറ്റിൽ വീണ നാലു വയസ്സുകാരനായ ആൺകുട്ടിയെ മൂവാറ്റുപുഴ എസ് ഐ അതുൽ പ്രേം ഉണ്ണിയും സംഘവും നാട്ടുകാരും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. എസ് ഐ അതുൽ പ്രേം ഉണ്ണി ഉടൻ തന്നെ സ്വന്തം ജീവൻ വില കൽപ്പിക്കാതെ കിണറ്റിലേക്ക് ഇറങ്ങുകയും മുങ്ങിത്താഴ്ന്ന കുട്ടിയെ കിണറിന്റെ അടിയിൽനിന്ന് കോരിയെടുക്കുകയും ചെയ്തു. എസ്ഐക്കൊപ്പം ഉണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് രാജനും ഉടൻ കിണറ്റിൽ ഇറങ്ങി കുട്ടിയെ എസ് ഐ ക്കൊപ്പം ചേർന്ന് കിണറ്റിനുള്ളിൽ വച്ചുതന്നെ രക്ഷാപ്രവർത്തനം നടത്തി രക്ഷപ്പെടുത്തുകയായിരുന്നു.ഒപ്പമുണ്ടായിരുന്നു എ എസ് ഐ കെ.എസ് ഷിനു നാട്ടുകാരെ വിളിച്ചു ചേർത്ത് കയറും ഗോവണിയും ഇറക്കി നൽകി ഉടൻതന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പൂഞ്ചേരി ഭാഗത്തുള്ള താന്നിച്ചുവട്ടിൽ വീട്ടിൽ ഷിഹാബിൻ്റെ മകനാന്ന് അവസരോചിതമായ പ്രവർത്തനം മൂലം പുതു ജീവൻ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *