March 27, 2026

അപേക്ഷ ക്ഷണിച്ചു

  • January 20, 2026
  • 1 min read

ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെൻ്ററിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെൻ്ററിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക് ആൻഡ് സെക്യൂരിറ്റി, ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻറ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി എന്നിവയാണ് യോഗ്യതകൾ. പട്ടിക ജാതി, പട്ടികവർഗ, ഒ.ഇ.സി വിഭാഗക്കാർക്ക് ഗവണ്മെൻ്റ് നിശ്ചയിച്ചിട്ടുള്ള പ്രകാരമുള്ള ഫീസ് സൗജന്യം ലഭിക്കുന്നതാണ്. പ്രവേശനത്തിനായി ഐ.എച്ച്.ആർ.ഡി. യുടെ റീജിയണൽ സെൻ്ററിൽ നേരിട്ടോ 0471-2550612, 9400519491, 8547005087 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *