മലയാളി യുവാക്കൾ കടലിൽ മുങ്ങിമരിച്ചു

ഖത്തറിൽ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയ മലയാളി യുവാക്കൾ കടലിൽ മുങ്ങിമരിച്ചു
ഖത്തർ: ഖത്തറിലെ ഇൻലാൻഡ് സീ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയ മലയാളി യുവാക്കൾ കടലിൽ മുങ്ങിമരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനിൽ മാത്യു (32), കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് (34) എന്നിവരാണ് ദാരുണമായി മരിച്ചത്.സുഹൃത്തുക്കളോടൊപ്പം ഇൻലാൻഡ് സീ ബീച്ചിൽ മത്സ്യബന്ധനത്തിനിറങ്ങിയപ്പോഴായിരുന്നു അപകടം. അപ്രതീക്ഷിതമായി കടലിലെ ജലനിരപ്പ് ഉയർന്നതോടെ ഇരുവരും ശക്തമായ തിരയിൽപ്പെടുകയും മുങ്ങിമരിക്കുകയുമായിരുന്നു.


