വിനോദ സഞ്ചാരികളും, നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

പള്ളിവാസല്‍ സ്വദേശികളും, കരുനഗപ്പള്ളി വിനോദ സഞ്ചാരികളും തമ്മില്‍ സംഘര്‍ഷം
ഇടുക്കി പള്ളിവാസല്‍ പ്രവേശവാസികളും, വിനോദ സഞ്ചാരികളും തമ്മിലുള്ള സംഘര്‍ഷം , പ്രകോപനം ഉണ്ടാക്കിയത് വിനോദസഞ്ചാരികള്‍ എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജീപ്പിനു മുകളില്‍ കയറിയിരുന്നത് ചോദ്യം ചെയ്ത ഡ്രൈവറെ വിനോദസഞ്ചാരികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്.
കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് സംഘര്‍ഷം ഉണ്ടാക്കിയത്. ഇന്നലെ ഉച്ചയോടുകൂടിയായിരുന്നു സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് ജീപ്പ് ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് 26 പേരടങ്ങുന്ന സംഘമാണ് മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയത്. പള്ളിവാസലില്‍ എത്തിയ ശേഷം വിനോദ സഞ്ചാര സംഘത്തില്‍ നിന്ന് കുറച്ച് പേര്‍ പുറത്തിറങ്ങി നിര്‍ത്തിയിട്ടിരുന്ന ട്രക്കിങ് ജീപ്പിന് മുകളില്‍ കയറുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. വിനോദ സഞ്ചാരികള്‍ മദ്യപിച്ചാണ് എത്തിയതെന്നും അനാവശ്യമായി പ്രകോപനം ഉണ്ടാക്കിയെന്നുമാണ് ജീപ്പ് ഡ്രൈവര്‍മാര്‍ പറഞ്ഞത്. സംഭവത്തില്‍ എട്ട് വിനോദ സഞ്ചാരികള്‍ക്ക് പരുക്കേറ്റിരുന്നു.

