സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗം

സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗം: വിതരണം ഉറപ്പാക്കി കെ എസ് ഇ ബിവൈദ്യുതി ഉപഭോഗം ഇന്നലെ (25.03.26) 5,802 മെഗാവാട്ടിലെത്തിയിട്ടും വൈദ്യുതി വിതരണം കെ എസ് ഇ ബി സുഗമമായി കൈകാര്യം ചെയ്തു. 2024 മെയ് 2 ലെ 5,797 മെഗാവാട്ട് വൈദ്യുതി ഉപഭോഗമാണ് ഇന്നലെ ഭേദിച്ചത്. വൈദ്യുതി ബോർഡിന്റെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ, ഡയറക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വരും ദിവസങ്ങളിൽ വൈദ്യുതി ഉപഭോഗം കൂടിയാലും ഉപഭോക്താക്കൾക്ക് യാതൊരു തടസ്സവും കൂടാതെ വൈദ്യുതി ഉറപ്പാക്കാൻ കെ എസ് ഇ ബിക്ക് കഴിയുമെന്നും യോഗം വിലയിരുത്തി.പബ്ലിക് റിലേഷൻസ് ഓഫീസർ
