March 26, 2026

തിരഞ്ഞെടുപ്പിന് മെഡിക്കൽ ടീം സജ്ജം

  • March 26, 2026
  • 0 min read

തിരുവനന്തപുരംവാർത്താക്കുറിപ്പ്26 മാര്‍ച്ച് 2026*തിരഞ്ഞെടുപ്പിന് മെഡിക്കൽ ടീം സജ്ജമാക്കും*#ജില്ലയിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരുടെ യോ​ഗം ചേർന്നു#നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരുടെ യോ​ഗം കളക്ടറേറ്റിൽ ചേർന്നു. ജില്ലാ കളക്ടർ അനു കുമാരി അധ്യക്ഷത വഹിച്ചു. ഇവിഎം മെഷീനുകളുടെ ആദ്യ ഘട്ട കമ്മീഷനിം​ഗ് നടക്കുന്ന ഏപ്രിൽ ഒന്നിനും മെഷീനുകളുടെ സ്വീകരണ വിതരണ ദിവസമായ ഏപ്രിൽ 8നും വിവിധ കേന്ദ്രങ്ങളിൽ ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീം സജ്ജമാക്കുമെന്ന് കളക്ടർ അറിയിച്ചു. മാർ ഇവാനിയോസ് കോളേജിൽ സജ്ജമാക്കുന്ന 14 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും എമർജൻസി മെഡിക്കൽ ടീമിനെ ക്രമീകരിക്കും. നിയോജകമണ്ഡലം തലത്തിൽ നോഡൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുമെന്നും പോളിം​ഗ് ബൂത്തുകളിൽ വീൽചെയർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. തിരഞ്ഞെടുപ്പ് വിഭാ​ഗം ഡെപ്യൂട്ടി കളക്ടർ ബിജു, ഇലക്ഷൻ വിഭാ​ഗത്തിലെ മറ്റ് ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ യോ​ഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *