March 27, 2026

യുവാവ് മുങ്ങിമരിച്ചു

  • January 19, 2026
  • 0 min read

സ്വകാര്യ റിസോട്ടിലെ കുളത്തില്‍ വീണ് യുവാവ് മുങ്ങി മരിച്ചു

പാലക്കാട് : സ്വകാര്യ റിസോര്‍ട്ടിലെ കുളത്തില്‍ യുവാവ് മരിച്ച നിലയില്‍. പാലക്കാട് വാണിയംകുളത്ത് സ്വകാര്യ റിസോര്‍ട്ടിലെ കുളത്തില്‍ വീണ് ആണ് യുവാവ് മുങ്ങി മരിച്ചത്. കോട്ടയം സ്വദേശിയായ അജയ് (29) ആണ് മരിച്ചത്.
സുഹൃത്തിന്റെ വിവാഹത്തിന് എത്തിയപ്പോഴായിരുന്നു അപകടം. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നാളെ നടക്കും. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

Leave a Reply

Your email address will not be published. Required fields are marked *