അമ്മാവനെ ആക്രമിക്കുന്നതറിഞ്ഞെത്തിയ മരുമകനെ കൊന്നു, എഴുപേര്‍ പിടിയില്‍

വീടുകയറി ആക്രമിക്കുന്നതറിഞ്ഞ് രക്ഷിക്കാനെത്തിയ യുവാവിനെ കൊലപ്പെടുത്തി. കൊല്ലം കൊട്ടിയം മുണ്ടന്‍ചിറ മാടന്‍കാവിനു സമീപം ജിതേഷ്ഭവനത്തില്‍ സജീവിന്റെയും ഷീലയുടെയും മകന്‍ സജിത്താ(27)ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ അറസ്റ്റില്‍. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കൊല്ലം കൊട്ടിയത്താണ് സംഭവം. തന്റെ അമ്മാവന്‍ പവിത്രനെ ഇവര്‍ ആക്രമിക്കുന്നതറിഞ്ഞ് വന്നതാണ് സജിത്തിന് വിനയായത്. സജിത്തും സഹോദരനും അച്ഛന്റെ സഹോദരന്‍ പവിത്രന്റെ നെടുമ്പന ഇടപ്പനയം ശ്രീവള്ളിയില്‍ വീട്ടിലെത്തിയതായിരുന്നു. അയല്‍വാസി ഷൈജുവുമായിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയും, കണ്ണനല്ലൂര്‍ പോലീസ് താക്കീതു നല്‍കി തിരിച്ചയക്കുകയും ചെയ്തു.
പോലീസിന്റെ നിര്‍ദേശപ്രകാരം സജിത്തും സഹോദരനും മടങ്ങിപ്പോകാനായി റോഡിലേക്കിറങ്ങുമ്പോഴാണ് പ്രതികള്‍ ഇവരെ ആക്രമിച്ചത്. വീടിനു സമീപം വടക്കടത്ത് ഏലാ-ചങ്ങാതിമുക്ക് റോഡില്‍ ഇവരെ തടഞ്ഞശേഷം വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു. പോലീസിനെ വിളിച്ചുവരുത്തിയതായിരുന്നു ആക്രമണത്തിനു പ്രകോപനം. രാത്രി 12.30-നാണ് സജിത്തിനും സഹോദരനും കുത്തേല്‍ക്കുന്നത്.
സംഭവത്തില്‍ നെടുമ്പന ആയുര്‍വേദ ആശുപത്രിക്കടുത്ത് അനുജാഭവനില്‍ അനന്തു ആനന്ദന്‍ (29), വര്‍ക്കല പനയറ സനോജ്ഭവനില്‍ പ്രസാദ് (46), നെടുമ്പന ആയുര്‍വേദ ആശുപത്രിക്കടുത്ത് സുരാജ്ഭവനില്‍ സുനില്‍രാജ് (38), നെടുമ്പന ഇടപ്പനയം നൈജുഭവനില്‍ ഷൈജു (40), ഇടപ്പനയം ബിബി സദനത്തില്‍ ബൈജു (42), ഇടപ്പനയം അതുല്‍നിവാസില്‍ അതുല്‍ രാമചന്ദ്രന്‍ (27), സഹോദരന്‍ അഖില്‍ രാമചന്ദ്രന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന ഒരാള്‍കൂടി പ്രതിയാണ്


