March 27, 2026

തൊഴിലില്ലാതെ യുവാക്കള്‍നാടുവിടുന്നു BJP യും, ആര്‍ എസ് എസും സമാധാനം പറയണം: രാഹുല്‍ ഗാന്ധി എം പി

  • January 19, 2026
  • 1 min read

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത് ചരിത്രവിജയമെന്ന് രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കും.കോൺഗ്രസ് നേതൃത്വം ജനതയുമായി ചേർന്ന് പ്രവർത്തിക്കും. നാട്ടിൽ തൊഴിലില്ലായ്മ രൂക്ഷം.  തൊഴിലില്ലായ്മയെ തുടർന്ന് യുവജനത നാട് വിടുന്നത് വേദന ഉളവാക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു.വിദേശത്ത് ചെയ്യന്നതെല്ലാം അവർക്ക്  നാട്ടിലും ചെയ്യുവാൻ പറ്റുന്ന  സ്ഥിതിയുണ്ടാകണം.ജനതയുടെ ശബ്ദം കേൾക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നില്ലെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. അവരുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ആശയപരമായ സാംസ്കാരിക നിശബ്ദത ഉണ്ടാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ഇന്ത്യയുടെ സ്വത്തും അഭിമാനവും വളരെ കുറച്ചു ആളുകളിലേക്ക് ഒതുങ്ങണമെന്നാണ് അവരുടെ ആഗ്രഹം. ഇത് സാധ്യമാക്കാൻ ഇന്ത്യയുടെ ജനാതിപത്യത്തെ നിശബ്ദമാക്കണം. എന്നാൽ മലയാളിയുടെ ശബ്ദം ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്ന തെരഞ്ഞെടുപ്പായി തദ്ദേശ തെരഞ്ഞെടുപ്പു മാറി. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് രാഹുൽ പ്രസംഗം തുടങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വിജയഘോഷത്തിന്റെ ഭാഗമായി കൊച്ചിയിൽ KPCC സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

Leave a Reply

Your email address will not be published. Required fields are marked *