വിവാദമായ പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍

. താന്‍ പറഞ്ഞത് രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാകുമ്പോഴുള്ള അപകടത്തെക്കുറിച്ചാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ മുസ്ലിം ലീഗ് ജയിക്കുന്നതും ഹിന്ദു ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ ബിജെപി വിജയിക്കുന്നതും പോലുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് കേരളത്തിന്റെ ഭാവിക്ക് അപകടമാണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു. ഭാവിയില്‍ മതേതര ചിന്താഗതിക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയുണ്ടാകും. ജാതി രാഷ്ട്രീയം തീവ്രമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് ജയസാധ്യത വര്‍ധിക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്ര വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ വിജയിക്കുന്ന അപകടമാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്,’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്തും കാസര്‍കോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാം എന്ന പ്രസ്താവന വിവാദമാകുന്നതിന് ഇടയിലാണ് മന്ത്രി വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

