March 26, 2026

ജപ്തി ഭീഷണി: ഗൃഹനാഥൻ ജീവനൊടുക്കി

  • January 18, 2026
  • 1 min read

ജപ്തി ഭീഷണി. ഗൃഹനാഥൻ ജീവനൊടുക്കി. കടുത്തുരുത്തി. ബാങ്കിന്റെ ജപ്തി ഭീഷണിയെന്നുടർന്ന് കീടനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ഗൃഹനാഥൻ മരിച്ചു. ഞീഴൂർ മംഗലത്ത് കരോട്ട് സാജു തോമസാണ് (58) മരിച്ചത്. ശനിയാഴ്ച 1.45 നാണ് സംഭവം. വീട് നിർമാണത്തിനും മക്കളുടെ പഠനാവശ്യത്തിനുമായി, മരംവെട്ട് തൊഴിലാളിയായ സാജു 11 സെന്റ് ഭൂമി പണയപ്പെടുത്തി 13 ലക്ഷം രൂപ സംസ്ഥാന സഹകരണ ബാങ്കിൽ നിന്നു വായ്പ എടുത്തിരുന്നു. പലിശയടക്കം ഈ തുക 35 ലക്ഷത്തിലധികം ആയതായി ബന്ധുക്കൾ പറഞ്ഞു. സംസ്കാരം തിങ്കൾ (19 – 1 – 2026) നാലിന് തുരുത്തിപ്പള്ളി പള്ളിയിൽ.

Leave a Reply

Your email address will not be published. Required fields are marked *