February 5, 2026

പീഡനക്കേസ് രണ്ട് പ്രതികള്‍ക്ക് 75 വര്‍ഷം തടവും. 475000രൂപ വീതം പിഴയും ശിക്ഷ

  • January 18, 2026
  • 0 min read

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികള്‍ക്ക് 75 വര്‍ഷം തടവും. 475000രൂപ വീതം പിഴയും ശിക്ഷ.

ആലപ്പുഴ പാലമേല്‍ ഉളവക്കാട് മുറിയില്‍ വന്മേലില്‍ വീട്ടില്‍ അനന്തു (23), നൂറനാട് പുലിമേല്‍ കമ്പിളിവിളയില്‍ വീട്ടില്‍ അമല്‍ കുമാര്‍ (21) എന്നിവരെയാണ് ചെങ്ങന്നൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ജി ആര്‍ സുരേഷ് കുമാര്‍ വിധി പ്രസ്താവിച്ചത്. പ്രതികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ നൂറനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് ശിക്ഷ.നൂറനാട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പക്ടര്‍ നിതീഷ് രജിസ്റ്റര്‍ ചെയ്ത് ഡിവൈഎസ്പിമാരായ കെ എന്‍ രാജേഷ്, എം കെ ബിനുകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരെ കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ആര്‍ രാജേഷ് കുമാര്‍ ഹാജരായി. എസ് ഐ നിസ്സാം, എ എസ് ഐ ടി ആര്‍ ദീപ, സിവില്‍ പോലീസ് ഓഫീസര്‍ മനു എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികളുമായി സഹകരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *