March 26, 2026

കാറിന് തീപിടിച്ചു: യാത്രക്കാര്‍ സുരക്ഷിതര്‍

  • January 18, 2026
  • 0 min read
കാറിന് തീപിടിച്ചു: യാത്രക്കാര്‍ സുരക്ഷിതര്‍

കല്ലമ്പലം കടമ്പാട്ട്കോണത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പുലർച്ചെയായിരുന്നു സംഭവം. മരണാനന്തര ചടങ്ങിന് ശേഷം തിരുവനന്തപുരത്തു നിന്ന് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ക്വാളിസ് കാറാണ് അപകടത്തിൽപ്പെട്ടത്. പഴയ വാഹനമായിരുന്നു. ബോണറ്റിൽ നിന്ന് പുക ഉയർന്നതോടെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കി പരിശോധിച്ചപ്പോൾ മുൻഭാഗത്ത് തീപടർന്നായി കണ്ടുപിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാവായികുളത്തുനിന്നുള്ള ഫയർഫോഴ്സ് സംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലുകൊണ്ട് വൻ അപകടം ഒഴിവാക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. കാറിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെ നാലുപേരും സുരക്ഷിതരാണ്.

Leave a Reply

Your email address will not be published. Required fields are marked *