March 26, 2026

മരിച്ചു കഴിഞ്ഞ് എല്ലാവരുടെയും ശവശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍: ഒരു കുടുംബത്തിന്റെ തീരുമാനം

  • January 18, 2026
  • 0 min read

മരിച്ച് കഴിഞ്ഞാല്‍ തങ്ങളുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കണമെന്ന് മുദ്രപത്രത്തില്‍ എഴുതി ഒസ്യത്താക്കി ഒരു കുടുംബം. കാവലത്തെ അറിയപ്പെടുന്ന ഒരു തയ്യല്‍ തൊഴിലാളി കുടുംബമാണ് ഈ തീരുമാനത്തിലെത്തിയത്. കാവാലം കൃഷ്ണ വിഹാറില്‍ സുരേഷ് ബാബു (60)ഭാര്യ ബിന്ദു മോള്‍, മക്കള്‍ ഗൗരി ശങ്കരി, ദയാല്‍ കൃഷ്ണ എന്നിവരാണ് മരണാനന്തരം തങ്ങളുടെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കണമെന്ന് ഒസ്യത്ത് തയ്യാറാക്കി നല്‍കിയത്. ഗവ. ടി.ഡി മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം അസി.പ്രൊഫസര്‍ ഡോ. സ്മിതരാജിനാണ് ഒസ്യത്ത് കൈമാറിയത്200 രൂപയുടെ മുദ്രപത്രത്തിലാണ് 4 പേരും പ്രത്യേകമായി തയ്യാറാക്കിയ സമ്മതപത്രം കൈമാറിയത്. പൊതു പ്രവര്‍ത്തകനും, തയ്യല്‍ തൊഴിലാളിയുമായ കാവാലം സുരേഷ് കുട്ടനാടിനെ കുറിച്ചു 2 പുസ്തകങ്ങളുടെ രചയിതാവാണ്. ഭാര്യ ബിന്ദു (54)യോഗ ട്രെയിനറാണ്, മൂത്തമകള്‍ ഗൗരി ശങ്കരി (23) ഡയറ്റീഷ്യന്‍ കോഴ്‌സിന് പഠിക്കുന്നു. മകന്‍ ദയാല്‍കൃഷ്ണന്‍ (22) ഡിഗ്രിക്ക് ശേഷം കുങ് ഫു ദേശീയ ചാമ്പ്യനാണ്

Leave a Reply

Your email address will not be published. Required fields are marked *