March 26, 2026

പണറായിവിജയന് ഒരു പൊന്‍തൂവല്‍ കൂടി…….

  • January 18, 2026
  • 0 min read

പണറായിവിജയന് ഒരു പൊന്‍തൂവല്‍ കൂടി, 76 കോടിയുടെ സര്‍ക്കാര്‍ ആശുപത്രി ഉദ്ഘാടനം നാളെ

കുണ്ടറ: 76.13 കോടി രൂപ ചെലവിട്ട് നിർമിച്ച ഏഴുനില കെട്ടിടം . 130 കിടക്കകളും അത്യാധുനിക സൗകര്യങ്ങളും. താലൂക്ക് ആശുപത്രിക്ക് സംഭവിച്ച മാറ്റം കൊല്ലം കുണ്ടറയിലെ ജനങ്ങളെ ആഹ്ലാദത്തിലാഴ്ത്തുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 19 തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. കുണ്ടറ താലൂക്ക് ആശുപത്രിയില്‍ വലിയ വികസനമാണ് നടന്നു വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഓടിട്ട കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രിയാണ് ഈ നിലയില്‍ വികസിച്ചത്. കിഫ്ബി ഫണ്ടില്‍ നിന്നും 76.13 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം യാഥാര്‍ത്ഥ്യമാക്കിയത്. ബേസ്‌മെന്റ് ഉള്‍പ്പെടെ 7 നിലയുള്ള കെട്ടിടത്തില്‍ 130ഓളം കിടക്കകളാണ് സജ്ജമാക്കുന്നത്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ആശുപത്രിയുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *