March 26, 2026

അനധികൃത പില്‍ഗ്രീം ഷെല്‍റ്റര്‍ ഭക്തര്‍ക്ക് അസൗകര്യമാകുന്നു എന്ന് ആക്ഷേപം

  • January 18, 2026
  • 1 min read

ഏറ്റുമാനൂർ ശ്രീമഹാദേവക്ഷേത്ര മൈതാനത്ത് രണ്ടു മാസത്തിൽ ഏറെയായി അനധികൃതമായി ഭക്തർക്ക്‌ അസൗകര്യമാകുന്ന രീതിയിൽ പിൽഗ്രീം ഷെൽറ്റർ, ചിറപ്പു പന്തൽ എന്നീ പേരുകളിൽ മുൻസിപ്പാലിറ്റിയേയും വിശ്വാസികളേയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നിർമ്മാണം ആരംഭിച്ച സ്ഥിര നിർമ്മിതി മൂലം ഉത്സവത്തോടനുബന്ധിച്ച് ഭക്തർക്കും പൊതുവേ ഉത്സവചsങ്ങുകൾക്കും വളരെയേറെ അസൗകര്യങ്ങൾ ഉണ്ടാക്കുന്നതാണ്. ഈ വസ്തുതകൾ മനസ്സിലാക്കിയാണ് ഏറ്റുമാനൂരിലെ വിവിധ ഹൈന്ദവ സംഘടനകൾ ഇടപെടുന്നത്. ഉത്സവകാലത്ത് പതിനായിരങ്ങൾ ദർശനം നടത്തുന്ന ക്ഷേത്ര മൈതാനത്ത് ഇതുപോലൊരു നിർമ്മിതി അസൗകര്യവും അപകടവും സൃഷ്ടിക്കും. മുൻമ്പു നടന്ന ദേവപ്രശ്ന ചാർത്തിലും, ബഹുമാനപ്പെട്ട ഹൈക്കോടതി വിധികളിലും ഈ കാര്യങ്ങൾ പരാമർശിച്ചിട്ടുള്ളതാണ്. ഈ കാര്യങ്ങൾ സൂചിപ്പിച്ച് മുൻസിപ്പൽ സെക്രട്ടറിക്കും, ദേവസ്വം ബോർഡ് പ്രസിഡൻ്റിനും പരാതി സമർപ്പിച്ചിട്ടുള്ളതാണ്. ആസന്നമായ മഹാ ശിവരാത്രിക്കും, തിരുവുത്സവത്തിനും മുൻമ്പായി പ്രസ്തുത സ്ഥലം പൂർവ്വസ്ഥിതിയിൽ ആക്കേണ്ടതാണ്. അല്ലാത്ത പക്ഷം പ്രക്ഷോഭ പരിപാടികൾ ഉടൻ ആരംഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *