കേന്ദ്രം കൂട്ടി, കേരളം കുറച്ചു…………

തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്കുള്ള ഫീസ് കുറച്ച് സംസ്ഥാന സർക്കാർ. 2025ൽ കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ച ഫീസ് ആണ് ഇപ്പോൾ സംസ്ഥാനം കുറവ് വരുത്തി ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് 15, 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് നിരക്ക് അനപത് ശതമാനം കുറച്ചത്. വൈകാതെ തന്നെ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. പത്തിലധികം വർഷങ്ങൾ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് ഫീസുകൾ കുത്തനെ വർധിച്ച കേന്ദ്ര നീക്കം മറികടന്ന് കേരളം. പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനാ ഫീസിലും സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള നിരക്കിലും ഇളവ് വരുത്തി കേരള സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. വൈകാതെ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

