February 10, 2026

ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി

  • January 16, 2026
  • 1 min read

ഭരണസമിതി അംഗങ്ങള്‍ക്ക് സ്വീകരണവും വികസന സംവാദവും സംഘടിപ്പിച്ച് കൈതപ്പൊയില്‍ ജി എം യു പി സ്‌കൂള്‍ ‘ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി.
പുതുപ്പാടി: കൈതപ്പൊയില്‍ ജി എം യു പി സ്‌കൂളിന്റെ വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി.


പിടിഎ പ്രസിഡന്റ് അഷറഫ് സി അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രഥമ അധ്യാപകന്‍ ഷാബു കെ സ്വാഗതം പറഞ്ഞു.
സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വികസന സംവാദത്തില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഭരണസമിതിക്ക് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി മറുപടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *