ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പുരസ്‌കാരം മരണാനന്തര ബഹുമതിയായി ശ്രീനിവാസന്


മലയാള സിനിമയിലെ മുത്തച്ഛനായി അറിയപ്പെട്ട ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം കഴിഞ്ഞ നാലുവര്‍ഷമായി നല്‍കിവരുന്ന പരസ്‌കാരം ഇത്തവണ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ഓര്‍മ്മയ്ക്ക് അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി സമര്‍പ്പിക്കുംനടന്മാരായ മധു , ഇന്നസെന്റ, ജഗതി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ ഈ പുരസ്‌ക്കാരം നല്‍കിയിരുന്നത്.ജനുവരി 24ന് വൈകുന്നേരം എറണാകുളത്ത് ശ്രീനാവസന്റെ വസതിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം നല്‍കും. ആരോഗ്യ,വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ശ്രീനിവാസന്റെ കുടുംബത്തിന് അവാര്‍ഡ് കൈമാറും.വാര്‍ത്ത സമ്മേളനത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മന്ത്രി ടി.വി. രാജേഷ്, ടി.ഐ.മധുസൂദനന്‍ എം.എല്‍.എ. പി. സന്തോഷ്, പി.വി. ഭവദാസന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

