March 26, 2026

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്

  • January 15, 2026
  • 1 min read

രാജ്‌കോട്ടില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്. ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം 47.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കിവീസ് മറികടന്നു. ഡാരില്‍ മിച്ചലും വില്‍ യങ്ങും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയെഴുതിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഡാരില്‍ മിച്ചല്‍ സെഞ്ചുറിയോടെ തിളങ്ങി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കിവീസ് ഒപ്പമെത്തി(1-1).

ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സാണെടുത്തത്. സെഞ്ചുറിയുമായി മിന്നിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലാണ് ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായത്. രാഹുല്‍ 112 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് ഭേദപ്പെട്ട തുടക്കമായിരുന്നു. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ശ്രദ്ധയോടെയാണ് ബാറ്റേന്തിയത്. പത്തോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 57 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ വിക്കറ്റുകള്‍ വീഴ്ത്തി കിവീസ് തിരിച്ചടിച്ചു. 24 റണ്‍സെടുത്ത രോഹിത്താണ് ആദ്യം പുറത്തായത്. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ നായകന്‍ ഗില്ലും(56) കൂടാരം കയറി.

Leave a Reply

Your email address will not be published. Required fields are marked *