March 26, 2026

ട്രെയ്ന്‍ നിരക്ക്, വ്യാപര രഹസ്യം, വെളിപ്പെടുത്താന്‍ ആവില്ല: ഇന്ത്യന്‍ റെയില്‍വെ മന്ത്രാലയം

  • January 15, 2026
  • 1 min read
2024 ജനുവരി 25-ന് സമര്‍പ്പിച്ച ഓണ്‍ലൈന്‍ അപേക്ഷയില്‍ വിവരാവകാശ അപേക്ഷ റെയില്‍വേ തള്ളികളഞ്ഞിരുന്നു. ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം വെളിപ്പെടുത്താനാകില്ലെന്ന വിവാദ മറുപടിയുമായി ഇന്ത്യന്‍ റെയില്‍വെ. ട്രെയിന്‍ ടിക്കറ്റുകളുടെ അടിസ്ഥാന നിരക്ക് നിര്‍ണയിക്കുന്ന മാനദണ്ഡം അന്വേഷിച്ചുള്ള വിവരാവകാശ ചോദ്യത്തിനാണ് ഇന്ത്യന്‍ റെയില്‍വെയുടെ മറുപടി. രാജ്യത്തെ പൊതുമേഖല സ്ഥപനമായ ഇന്ത്യന്‍ റെയില്‍വെയുടെ വിചിത്ര മറുപടി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ. ്2024 ജനുവരി 25-ന് സമര്‍പ്പിച്ച ഓണ്‍ലൈന്‍ അപേക്ഷയില്‍ വിവരാവകാശ അപേക്ഷ തള്ളികളഞ്ഞത് ട്രെയ്ന്‍ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നത് വ്യാപാര രഹസ്യമാണ് അത് വിവരാവകാശ നിയമ പ്രകാരം വെളിപ്പെടുത്താന്‍ കഴിയില്ലെന്നു ഇന്ത്യന്‍ റെയില്‍വെ മന്ത്രാലയം വിവരാവകാശ കമ്മീഷനെ അറിയിച്ചു. ആര്‍ ടി ഐ യുടെ 8(1)ഡി പ്രകാരം ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നത് വ്യാപാര രഹസ്യമായി കണക്കാക്കി പൊതുസമൂഹത്തിന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു റെയില്‍വെ മന്ത്രാലയത്തിന്റെ വിശദീകരണം.ട്രെയിന്‍ ടിക്കറ്റുകളുടെ അടിസ്ഥാന നിരക്ക് വ്യക്തമാക്കല്‍,വിലനിര്‍ണ്ണയം, തത്കാല്‍ ബുക്കിംഗുകളുടെ വിലനിര്‍ണ്ണയം,പശ്ചിമ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിനെക്കുറിച്ച് പ്രത്യേകമായി പരാമര്‍ശിക്കുന്ന വിവരാവകാശ അപേക്ഷ തള്ളികളഞ്ഞു കൊണ്ടാണ് ഇന്ത്യന്‍ റെയില്‍വെ ഇത് വ്യക്തമാക്കിയത്. 2024 ജനുവരി 25-ന് സമര്‍പ്പിച്ച ഓണ്‍ലൈന്‍ അപേക്ഷയില്‍ വിവരാവകാശ അപേക്ഷ തള്ളികളഞ്ഞത് 

Leave a Reply

Your email address will not be published. Required fields are marked *