പാകിസ്താനും, ബംഗ്ലാദേശിനും അമേരിക്കയുടെ ഇമിഗ്രിന്റ്‌വിസ വിലക്ക്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾ കൂടുതൽ കടുക്കുന്നു. പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇമിഗ്രന്റ് വിസ നൽകുന്നത് അമേരിക്ക അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ജനുവരി 21 മുതൽ പുതിയ ഉത്തരവ് നിലവിൽ വരും. അമേരിക്കയുടെ പൊതുസമ്പത്ത് ചൂഷണം ചെയ്യാൻ സാധ്യതയുള്ളവരെ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച ഏറ്റവും വലിയ വിസ നിയന്ത്രണമാണിത്. റഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ബ്രസീൽ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്

