March 26, 2026

ലിയോനോര്‍ രാജകുമാരി സ്‌പെയിനിനെ നയിക്കും

  • January 15, 2026
  • 1 min read

സ്‌പെയിനിന്റെ രാജകീയ സിംഹാസനത്തില്‍ ഒന്നര നൂറ്റാണ്ടിന് ശേഷം ഒരു പെണ്‍കരുത്ത് എത്തുന്നു. സ്‌പെയിനിലെ രാജാവ് ഫെലിപ്പെ ആറാമന്റെയും ലെറ്റീസിയ രാജ്ഞിയുടെയും മൂത്ത മകളായ ലിയോനോര്‍ രാജകുമാരിയാണ് 150 വര്‍ഷത്തിന് ശേഷം രാജ്യത്തെ ആദ്യത്തെ ‘ക്വീന്‍ റെഗ്‌നന്റ്’ (സ്വന്തം നിലയില്‍ ഭരിക്കാന്‍ അധികാരമുള്ള രാജ്ഞി) ആകാന്‍ ഒരുങ്ങുന്നത്. 1800-കളില്‍ ഭരിച്ചിരുന്ന ഇസബെല്ല രണ്ടാമ രാജ്ഞിക്ക് ശേഷം സ്‌പെയിനിന്റെ ഭരണചക്രം തിരിക്കാന്‍ എത്തുന്ന ആദ്യ വനിതയായിരിക്കും 20 വയസ്സുകാരിയായ ലിയോനോര്‍. ആധുനിക സ്പാനിഷ് രാജകുടുംബത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുകയാണ് ലിയോനോര്‍ രാജകുമാരി. പിതാവ് ഫെലിപ്പെ ആറാമന് ശേഷം രാജ്യം ഭരിക്കേണ്ട ലിയോനോര്‍, വെറുമൊരു ഭരണാധികാരിയല്ല, മറിച്ച് സ്‌പെയിനിന്റെ സായുധ സേനയെ നയിക്കാന്‍ ശേഷിയുള്ള ഒരു പോരാളികൂടിയായിട്ടാണ് വളരുന്നത്. 1700-കളില്‍ ആരംഭിച്ച ബോര്‍ബണ്‍ രാജവംശത്തിന്റെ ചരിത്രത്തിലെ തന്നെ സുപ്രധാന നാഴികക്കല്ലാണിത്.

Leave a Reply

Your email address will not be published. Required fields are marked *