കുഴഞ്ഞ് വീണ് മരിച്ചു

സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ 65കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ചേര്‍ത്തല തെക്ക് മൂന്നാം വാര്‍ഡ് പരിത്യംപള്ളി നിവര്‍ത്തില്‍ പിപി മണിക്കുട്ടനാണ് മരിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ആലപ്പുഴയിൽ നടത്തിയ സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ ആള്‍ ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് 12.15നായിരുന്നു സംഭവം. കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ആലപ്പുഴ പാസ്പോര്‍ട്ട് ഓഫിസിന് മുന്നില്‍ നടത്തിയ സമരത്തില്‍ മണിക്കുട്ടന്‍ പങ്കെടുത്തിരുന്നു. സമരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ തിരികെ ബസില്‍ കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.ഒപ്പമുണ്ടായിരുന്നവര്‍ മണിക്കുട്ടനെ താങ്ങിയെടുത്ത് ഓട്ടോയില്‍ കയറ്റി ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


