പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

എറണാകുളം കുന്നുകര തെയ്ക്കാനാത്ത് ബൈജു ശിവന്റെ മകന്‍ ദേവസൂര്യ 14 ആണ് മുങ്ങി മരിച്ചത്. അങ്കമാലി കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.സ്‌കൂള്‍ വിട്ട ശേഷം കൂട്ടുകാരുമൊത്ത് അങ്കമാലി-മാഞ്ഞാലി തോട്ടില്‍ അയിരൂര്‍ ഉഴംകടവിന് സമീപമാണ് ദേവസൂര്യ കുളിക്കാനിറങ്ങിയത്.എന്നാല്‍ നീന്തല്‍ അറിയാത്ത കുട്ടി പുഴയിലേക്ക് താഴ്ന്നു പോവുകയായിരുന്നു. മറ്റ് കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ദേവസൂര്യയെ പുഴയില്‍ നിന്നും എടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

