March 26, 2026

ജന്മദിനത്തില്‍ മരിച്ച 103 കാരി അമ്മുമ്മ, ചിതയില്‍ നിന്ന് എണ്ണിറ്റ് ജന്മദിന കേക്ക് മുറിച്ചു !!!!!!!!!!!!!!!!!!!!!!!!!!!!!!

  • January 14, 2026
  • 1 min read

ജന്മദിനത്തില്‍ മരിച്ച് ചിതയിലേയ്ക്ക വച്ച ശവത്തിന് ജീവന്‍ വച്ചു, 103 കാരി ജീവിതത്തിലേയ്ക്ക തിരിച്ചുവന്ന് ജന്മദിന കേക്കും മുറിച്ചു !!!!!!!!!!!!!!!!!!!!

103 കാരി അമ്മുമ്മ മരിച്ചെന്ന് കരുതി ബന്ധുക്കള്‍ സംസ്‌കാരത്തിന് തയ്യാറെടുക്കുന്നതിനിടെ 103 വയസ്സുകാരിയായ ഗംഗാബായ് സഖാരെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. നാഗപ്പൂരിലെ രാംടെകിലാണ് സംഭവം. ചിതയിലേക്ക് വയ്ക്കുന്നതിന് തൊട്ടുമുന്‍പ് ജീവന്‍ തിരിച്ചുകിട്ടിയെന്ന് മാത്രമല്ല, അതേ ദിവസം തന്നെ തന്റെ 103-ാം ജന്മദിനം കേക്ക് മുറിച്ചു ആഘോഷിക്കാനും ഈ മുത്തശ്ശിക്ക് സാധിച്ചു.തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഗംഗാബായ് മരിച്ചതായി വീട്ടുകാര്‍ കരുതിയത്. തുടര്‍ന്ന് ബന്ധുക്കളെയെല്ലാം വിവരമറിയിക്കുകയും സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ മൃതദേഹം പുതിയ സാരി ഉടുപ്പിച്ച് ചിതയിലേക്കെടുക്കാന്‍ തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നു. ബന്ധുക്കളെല്ലാം അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയ ആ നിമിഷമാണ് മുത്തശ്ശിയുടെ കാല്‍വിരലുകള്‍ അനങ്ങുന്നത് പേരക്കുട്ടി രാകേഷ് സഖാരെയുടെ ശ്രദ്ധയില്‍പ്പെട്ടത്.ഉടന്‍തന്നെ മൂക്കിലെ പഞ്ഞി മാറ്റിയപ്പോള്‍ മുത്തശ്ശി ആഴത്തില്‍ ശ്വാസം എടുത്തു. മരിച്ചെന്ന് കരുതിയ പ്രിയപ്പെട്ട മുത്തശ്ശി കണ്ണ് തുറന്നതോടെ കരച്ചിലുയര്‍ന്ന വീട്ടില്‍ സന്തോഷം അണപൊട്ടി. മരണാനന്തര ചടങ്ങുകള്‍ക്കായി കെട്ടിയ പന്തല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ആഘോഷപ്പന്തലായി മാറി. മുത്തശ്ശിയുടെ ജന്മദിനം കൂടിയാണെന്ന് തിരിച്ചറിഞ്ഞതോടെ കേക്ക് കൊണ്ടുവരികയും, എല്ലാവര്‍ക്കും മധുരം നല്‍കി ആഘോഷിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *