കട്ടിള ദേഹത്ത് വീണ് ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട അടൂരില്‍ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന ജനല്‍ കട്ടിള ദേഹത്ത് വീണ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് സ്വദേശികളായ തനൂജ് കുമാര്‍-ആര്യ ദമ്പതികളുടെ മകന്‍ ദ്രുപത് തനൂജ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. അബദ്ധത്തില്‍ കട്ടിള ദേഹത്തേക്ക് മറിഞ്ഞു വീഴുകയും കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓമല്ലൂര്‍ കെവി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ദ്രുപത്.
