February 5, 2026

മൈലപ്ര പള്ളിപ്പടിയിൽ കാർ അപകടം; നിരവധി പേർക്ക് പരിക്ക്

  • January 9, 2026
  • 0 min read
മൈലപ്ര പള്ളിപ്പടിയിൽ കാർ അപകടം; നിരവധി പേർക്ക് പരിക്ക്

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി വന്ന അയ്യപ്പൻമാർ സഞ്ചരിച്ചിരുന്ന കാർ മൈലപ്ര പള്ളിപ്പടിയിൽ വെച്ച് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.അപകടം ഉണ്ടായ ഉടൻ നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആംബുലൻസിൽ പത്തനംതിട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.അപകടത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *