റിലിസിന് മുന്‍പേ ടോക്‌സിക് ഹിറ്റ്
യാഷ് നായകനാകുന്ന ടോക്‌സിക് ഓരോ അപ്ഡേറ്റിലും പ്രേക്ഷകരുടെ ആകാംഷ വര്‍ദ്ധിപ്പിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ ഭൂപടം തന്നെ മാറ്റിമറിക്കാന്‍ ഒരുങ്ങുന്ന, കൂടുതല്‍ ഇരുണ്ടതും ആഴമേറിയതും ധൈര്യസഹിതവുമായൊരു ദൃശ്യാനുഭവമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ് ടോക്‌സിക്.ഈ വമ്പന്‍ ആക്ഷന്‍ ഡ്രാമയുടെ ലോകം ഇനി കൂടുതല്‍ ശക്തമാക്കിക്കൊണ്ട് മെലിസ എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ ആണ് ഇന്ന് റിലീസ് ചെയ്തത്. പ്രേക്ഷകരുടെ പ്രിയ അഭിനേത്രി രുക്മിണി വസന്ത് ആണ് മെലിസയായി ടോക്സികില്‍ എത്തുന്നത്.സൗന്ദര്യവും ആത്മവിശ്വാസവും കര്‍ശനതയും ഒരേസമയം ഉള്‍ക്കൊള്ളുന്ന രുക്മിണി വസന്ത് അവതരിപ്പിക്കുന്ന മെലിസ ടോക്സിക്കിലെ കഥാപ്രപഞ്ചത്തിന് പുതിയ ഊര്‍ജമാണ് നല്‍കുന്നത്. യാഷിന്റെ നേതൃത്വത്തില്‍, സംവിധായിക ഗീതു മോഹന്‍ദാസിന്റെ വ്യത്യസ്തമായ സിനിമാറ്റിക് കാഴ്ചപ്പാടില്‍ ഒരുങ്ങുന്ന ടോക്‌സിക് മാര്‍ച്ച് 19 ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും.നേരത്തെ കിയാര അദ്വാനി (നാദിയ), ഹുമ ഖുറേഷി (എലിസബത്ത്), നയന്‍താര (ഗംഗ), താര സുതാരിയ (റിബെക്ക) എന്നിവരുടെ ശ്രദ്ധേയമായ ഫസ്റ്റ് ലുക്കുകള്‍ പുറത്തിറങ്ങിയതിന് പിന്നാലെ, മെലിസയായി രുക്മിണി വസന്തിന്റെ വരവ് ടോക്സിക്കിന്റെ ലോകത്തെ കൂടുതല്‍ ആഴത്തിലേക്ക് നയിക്കുന്നു.വെങ്കട് കെ. നാരായണയും യാഷും ചേര്‍ന്ന് കെ.വി.എന്‍. പ്രൊഡക്ഷന്‍സ്, മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ടോക്‌സിക്. യാഷിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ജനുവരി 8ന് ചിത്രത്തിന്റെ വമ്പന്‍ അപ്ഡേറ്റിനായുള്ള കാത്തിരിപ്പിലാണ് ഓരോ പ്രേക്ഷകനും ആരാധകരും.-


