പരാശക്തി’ യുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസിന്
പരാശക്തി’ യുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസിന് പരാശക്തി’ യുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് കരസ്ഥമാക്കി. ശിവകാര്‍ത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്നതാണ് പരാശക്തി. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്.അഥര്‍വയും ശിവകാര്‍ത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. പൊങ്കല്‍ റിലീസായി പരാശക്തി ജനുവരി 10ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യല്‍ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.


