March 23, 2026

പ്രവാചക നഗരമായ മദീനയിൽ കോട്ടയം സ്വാദേശിനി നിര്യാതയായി

  • January 7, 2026
  • 0 min read
പ്രവാചക നഗരമായ മദീനയിൽ കോട്ടയം സ്വാദേശിനി  നിര്യാതയായി

കോട്ടയം, കാഞ്ഞിരപ്പള്ളി സ്വദേശിനി പാറക്കല്‍ ഹസീന (48) ആണ് മരിച്ചത്.ഭര്‍ത്താവ് ഡെപ്യൂട്ടി തഹസില്‍ദാര്‍ അനൂപ്. എ ലത്തീഫ്. മക്കള്‍: അല്‍ഫിയ, ഹലീമ.മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മദീനയിലെ ഹറം ശരീഫിന് ചേര്‍ന്നുള്ള ജന്നത്തുല്‍ ബഖിഹ് മഖ്ബറയില്‍ ഖബറടക്കി.ഭര്‍ത്താവ് സമേതമായിരുന്നു ഹസീന തീര്‍ത്ഥാടനത്തിന് എത്തിയത്. മക്കയില്‍ ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനത്തിനായി പുറപ്പെട്ടതായിരുന്നു.യാത്രക്കിടെ ദോഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മദീനയിലെ കെ എം സി സി, ഒ ഐ സി സി പ്രവര്‍ത്തകര്‍ മരണാനന്തര കാര്യങ്ങളില്‍ സഹായികളായി രംഗത്തുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *