ഓഡിറ്റോറിയത്തിൻ്റെ മുകളിൽ നിന്നു വീണ് വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം.
ഓഡിറ്റോറിയത്തിൻ്റെ മുകളിൽ നിന്നു വീണ് വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം…അമ്പലപ്പുഴ വണ്ടാനം സ്വദേശി അജിത് ആണ് മരിച്ചത് 32 വയസ്സായിരുന്നു പ്രായം. ബുധനാഴ്‌ച വൈകിട്ട് മൂന്നിനാണ് സംഭവം നടന്നത്. വെൽഡിങ് ജോലിക്കിടെ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിന്റെ മുകളിൽ നിന്നാണ് കാൽ വഴുതി വീണത്. ഓഡിറ്റോറിയത്തിന്റെ മുകളിലെ പണിക്കിടെ ആയിരുന്നു അപകടം..
