February 5, 2026

ഒരു പവന്റെ സ്വര്‍ണ കൈചെയിന്‍ തിരികെ നല്‍കി ഹരിതകര്‍മ്മ സേനാ ആംഗം ബിന്ദു മാതൃകയായി

  • January 7, 2026
  • 0 min read
ഒരു പവന്റെ സ്വര്‍ണ കൈചെയിന്‍ തിരികെ നല്‍കി ഹരിതകര്‍മ്മ സേനാ ആംഗം ബിന്ദു മാതൃകയായി

മാന്നാര്‍ : പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനിടെ ലഭിച്ച ഒരു പവന്റെ സ്വര്‍ണ കൈചെയിന്‍ ഉടമയ്ക്ക് തിരികെ നല്‍കി ഹരിത കര്‍മസേനാഗം. ബുധനൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗം ബിന്ദു രമണനാണ് പ്ലാസ്റ്റിക് തരംതിരിക്കുന്നതിനിടെ സ്വര്‍ണ കൈചെയിന്‍ ലഭിച്ചത്. തോപ്പില്‍ ചന്തയ്ക്കു സമീപമുള്ള എം സി എഫില്‍ വെച്ചായിരുന്നു സംഭവം. ചെയിന്‍ ലഭിച്ച ഉടന്‍ തന്നെ ബിന്ദു പഞ്ചായത്ത് സെക്രട്ടറി ടി ജെ ജോണ്‍സനെ ഏല്‍പ്പിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ചാമക്കുറ്റിയില്‍ പ്രസീദ അനില്‍ കുമാറിന്റേതാണ് സ്വര്‍ണ ചെയിന്‍ എന്ന് കണ്ടെത്തി. ഉടമയെ പഞ്ചായത്തില്‍ വിളിച്ചു വരുത്തി സെക്രട്ടറി സ്വര്‍ണ ചെയിന്‍ കൈമാറി. ബിന്ദു ഉള്ളവര്‍ക്ക് പ്രചോദനമാണെന്ന് സെക്രട്ടറി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *