February 5, 2026

വര്‍ക്കല ഇനി ബി ജെ പിയ്ക്ക്

  • January 5, 2026
  • 0 min read
വര്‍ക്കല ഇനി ബി ജെ പിയ്ക്ക്

വര്‍ക്കല നിയമസഭാ സീറ്റ് ബിഡിജെഎസില്‍ നിന്ന് എടുക്കാന്‍ ബിജെപി ; വിജയ സാധ്യതയുള്ള മണ്ഡലമായ വര്‍ക്കലയില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന നിലപാടില്‍ പാര്‍ട്ടി ; തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് ബി ജെ പി കടന്നിരിക്കുകയാണ് . ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും കാര്യമായ വോട്ട് വര്‍ക്കല മണ്ഡലത്തില്‍ ബി ജെ പിക്ക് നേടാന്‍ കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഘടക കക്ഷിയായ ബിഡിജെഎസ് മത്സരിക്കുമ്പോള്‍ വര്‍ക്കല മണ്ഡലത്തില്‍ കാര്യമായ വോട്ട് നേടാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് വര്‍ക്കലയില്‍ ബിജെപി മത്സരിക്കണമെന്ന ആവശ്യം ഉയരുന്നത്. എന്നാല്‍ ശിവഗിരി മഠം സ്ഥിതി ചെയ്യുന്ന വര്‍ക്കല ബിഡിജെഎസിന് വൈകാരിക അടുപ്പമുള്ള മണ്ഡലമാണ്.ഈ സാഹചര്യത്തില്‍ വര്‍ക്കല സീറ്റ് ബി ജെ പി ഏറ്റെടുക്കണമെങ്കില്‍ അത് മുതിര്‍ന്ന നേതാക്കള്‍ക്ക് മത്സരിക്കാന്‍ വേണ്ടിയാകണം . അങ്ങനെ എങ്കില്‍ സീറ്റ് വിട്ട് നല്‍കാന്‍ ബിഡിജെഎസ് തയ്യാറായേക്കും .എന്നാല്‍ സീറ്റ് വിഭജനം , സീറ്റ് വെച്ച് മാറല്‍ എന്നീ കാര്യങ്ങളില്‍ ഇതുവരെ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നിട്ടില്ല ,ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്നാണ് വിവരം . അമിത് ഷായുടെ തിരുവനന്തപുരം സന്ദര്‍ശനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ബി ജെ പി തുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *