February 5, 2026

സ്വര്‍ണ്ണവും പണവും കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

  • January 5, 2026
  • 0 min read
സ്വര്‍ണ്ണവും പണവും കവര്‍ച്ച നടത്തുന്ന  കുപ്രസിദ്ധ                                   മോഷ്ടാവ് അറസ്റ്റില്‍

താമരശ്ശേരി: കൈതപ്പൊയില്‍, നോളെജ് സിറ്റിക് സമീപത്തെ വീട്ടില്‍ നിന്നും പതിനഞ്ചു പവന്‍ സ്വര്‍ണവും, ഒന്നേകാല്‍ ലക്ഷം രൂപയും കളവ് നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ചാവക്കാട് റഫീക്ക് എന്ന വെന്താട്ടില്‍ റഫീക്കിനെ കോഴിക്കോട് റൂറല്‍ എസ് പി. കെ.ഇ ബൈജു വിന്റെ കീഴിലുള്ള സംഘം അറസ്റ്റു ചെയ്തു. ഇയാള്‍ ഇപ്പോള്‍ താമസിക്കുന്ന മേപ്പാടി ടൗണിലുള്ള വാടകവീട്ടില്‍ നിന്നാണ് കോടഞ്ചേരി പോലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നു പിടികൂടിയത്. താമരശ്ശേരി ഡി.വൈ. എസ് .പി . പി. അലവിയുടെ നേതൃത്വത്തില്‍ കേരളത്തിലെ സമാന രീതിയിലുള്ള മോഷ്ടാക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. കളവ് നടത്തിയ പത്ത് പവന്‍ ആഭരണങ്ങളും പണവും വീട്ടില്‍ ഒളിപ്പിച്ച നിലയില്‍പോലീസ് കണ്ടെടുത്തു. മേപ്പാടിയിലെ ജ്വല്ലറിയില്‍ വില്‍പന നടത്തിയ മുപ്പത്തിനാല് ഗ്രാം സ്വര്‍ണവും കണ്ടെടുത്തു. കഴിഞ്ഞ മാസം 28 ന് പുലര്‍ച്ചെയാണ് ഗള്‍ഫിലും കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളിലും ട്രാവല്‍ ഏജന്‍സി നടത്തുന്ന വേഞ്ചേരി അരിയാര്‍ കുന്നത്ത്,ഷൈജലിയുടെ വീട്ടില്‍ കളവ് നടന്നത്. വീട് പൂട്ടി ഊട്ടിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മുന്‍വാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. റൂമിന്റെ ഡോറും തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. കവര്‍ച്ചയ്ക്ക് ശേഷം പ്രതി സി സി ക്യാമറ യുടെ ഹാര്‍ഡ് ഡിസ്‌ക് ഊരിയെടുത്ത് അടുത്ത് നിര്‍മ്മാണം നടക്കുന്ന വീടിലെ വെള്ളത്തില്‍ ഇട്ടിരുന്നു. പ്രതി ബൈക്കില്‍ വൈകുന്നേരം അടിവാരം പുതുപ്പാടി ഭാഗങ്ങളില്‍ കറങ്ങിയാണ് ആളില്ലാത്ത വീട് കണ്ടെത്തിയത്. 2017 ല്‍ മലപ്പുറം ,തൃശൂര്‍, ജില്ലകളില്‍ നിരവധി വീടുകളും വാഹനങ്ങളും കവര്‍ച്ച നടത്തിയതിന് പിടിക്കപ്പെട്ടു ജയിലില്‍ കിടന്നതാണ് .പിന്നീട് മേപ്പാടിയില്‍ ഭാര്യ വീട്ടിനടുത്തുവാടക വീടുകളില്‍ മാറി മാറി താമസിക്കുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് , കച്ചവടം നടത്തുകയാണ് എന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. മോഷണം നടത്തിയ ബൈക്കുകളാണ് ഇയാള് കവര്‍ച്ചക്കായി ഉപയോഗിക്കുന്നത്. 2024 ഓഗസ്റ്റ് മാസം ,കൈതപ്പൊയില്‍ വെഞ്ചേരിയുള്ള തോട്ടായിക്കുന്നു മ്മല്‍ അബ്ദുല്ല എന്നാളുടെ വീട്ടില്‍ നിന്നു് മൂന്ന് പവന്‍ സ്വര്‍ണവും ഇരുനൂറുഡോളറും ഏഴായിരംസൗദി റിയാലും ,രണ്ടായിരത്തി അഞ്ഞൂറ് ഈജിപ്ഷ്യന്‍ പൗണ്ടും കവര്‍ച്ച നടത്തിയതും ഇയാളാണ്. കൂടാതെ പല ജില്ലകളിലും കൂടുതല്‍ കവര്‍ച്ച ഇയാള്‍ നടത്തിയതായി വിവരമുണ്ട്. കോടഞ്ചേരി ഇന്‍സ്‌പെക്ടര്‍ സന്തോഷ് കളത്തില്‍,എസ് ഐ കെ.എസ്.ജിതേഷ് , സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ.മാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, എ എസ് ഐ ജയരാജന്‍ പനങ്ങാട്, സീനിയര്‍ സി പി ഒ ജിനീഷ് ബാലുശ്ശേരി, കോടഞ്ചേരി സ്റ്റേഷനിലെ എ എസ് ഐ. എ ബി.ബിനേഷ് , സീനിയര്‍ സി പി ഒ സി. കെ.ഷനില്‍ കുമാര്‍, ആര്‍. റജിലേഷ് , കെ.ടി റബീഷ്, സുനില്‍ കുമാര്‍,എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *