നിതിൻറെ ആത്മഹത്യ ഡോ. റാം, ഡോ. സംഗീത എന്നിവരെ സസ്‌പെൻഡ് ചെയ്തു
കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാംവർഷ ഡെന്റൽ ( BDS ) വിദ്യാർഥി കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽആരോപണവിധേയരായ വകുപ്പ് മേധാവി ഡോ. റാം, ഡോ. സംഗീത എന്നിവരെ മെഡിക്കൽ കോളേജ് മാനേജ്മെന്റ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി ആർ എൽ നിധിൻരാജാണ് വെള്ളിയാഴ്‌ച മരിച്ചത്. പട്ടികജാതിക്കാരനായ നിധിൻരാജ് കോളജിൽ ജാതി അധിക്ഷേപം നേരിട്ടതായി സഹോദരിമാരെ വിളിച്ച് അറിയിച്ചതായും നിറത്തിന്റെ പേരിൽ അവഹേളനം നേരിട്ടതായും ബന്ധുക്കൾ ആരോപിച്ചു.അധ്യാപകർക്കെതിരെ പരാതി ഉയർന്നതിനെ തുടർന്ന് അവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഈ രണ്ട് അധ്യാപകരിൽനിന്ന് നിധിൻരാജ് നിരന്തരം ജാതി അവഹേളനം നേരിട്ടിരുന്നതായി സഹപാഠികൾ പറഞ്ഞു. കോളജിൽ അപമാനം നേരിടുന്നതായി നിധിൻരാജ് വീട്ടുകാരെയും അറിയിച്ചിരുന്നു. സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തതായും പറയപ്പെടുന്നുവകുപ്പുമേധാവിയായ ഡോ. റാം, നിധിൻരാജിനെ തെരുവുപട്ടിയെന്ന് വിളിച്ചതായും താൻ പോയി ചത്തോളൂവെന്ന് ആക്രോശിച്ചതായും ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്‌ച പകൽ ഒന്നേമുക്കാലിനാണ് കെട്ടിടത്തിൽ നിന്ന് ചാടിയനിലയിൽ കണ്ടെത്തിയത്. നവംബർ മാസത്തിലാണ് ന നിധിൻ ഇവിടെ വിദ്യാർഥിയായി ചേർന്നത്.


