April 12, 2026

പോക്കറ്റ് മണിയ്ക്ക് മിഠായിയുടെ മധുരകച്ചവടം……

  • April 12, 2026
  • 0 min read

വാർത്ത
കണ്ണൻ പന്താവൂർ
9846452183

എടപ്പാൾ.( മലപ്പുറം)….സ്കൂൾ പൂട്ടിയപ്പോൾ ഇവർ ആനന്ദം കണ്ടെത്തുന്നത് മിഠായി കച്ചവടത്തിലൂടെ ഒപ്പം തന്നെ സ്വന്തമായി പോക്കറ്റ് മണി ഉണ്ടാക്കുവാനും..ഫാത്തിമ ഹനിയ,മുഹമ്മദ് ആഷിഖ്, ജാസിബ്, നിഷാൽ,തുടങ്ങിയവരാണ് ഈ കുട്ടിക്കച്ചവടക്കാർ. സ്കൂൾ പൂട്ടിയപ്പോൾ നീലിയാട് സ്വദേശികളായ ഇവർ സ്കൂൾ തുറക്കും വരെ ഈ കച്ചവട വുമായി മുന്നോട്ട് നീങ്ങാനുള്ള പരിപാടിയിലാണ് നീലിയാട്ടിൽ കുമ്പിടി റോഡിൽ.

മലപ്പുറം പാലക്കാട് ജില്ലാ അതിർത്തി കൂടിയാണ് ഈ സ്ഥലം. കാലത്ത് കട തുറന്നാൽ വൈകുന്നേരം ഇരുട്ടാവുന്നവരെയാണ് ഈ കച്ചവടം. മിഠായികൾ, ബിസ്ക്കറ്റുകൾ,കോഴിമുട്ട, സോപ്പുകൾ, വെള്ളക്കുപ്പി, തണ്ണിമത്തൻ, നാരങ്ങാ വെള്ളം,ഉപ്പിലിട്ട മാങ്ങ, ഉപ്പിലിട്ട കൈതച്ചക്ക തുടങ്ങി നിരവധി സാധനങ്ങൾ കടയിൽ വിൽക്കാൻ വെച്ചിട്ടുണ്ട്. വേസ്റ്റ് ഇടാൻ പ്രത്യേക കവർ മതിലിന് സൈഡിൽ തൂക്കിയിട്ടുമുണ്ട്.ഒരു ദിവസം ആയിരം രൂപ വരെ കച്ചവടം ലഭിക്കുന്നുണ്ട്. ചില ദിവസങ്ങളിൽ എണ്ണൂറ് രൂപ വരെ ഉണ്ട് കച്ചവടം. നാല് ദിവസമായി കച്ചവടം തുടങ്ങിയിട്ട്. ഇവരുടെ വീട്ടിലെ മുതിർന്നവർ ആരെങ്കിലും തൊട്ടടുത്ത അങ്ങാടിയിൽ പോയി സാധനങ്ങൾ എത്തിച്ച് കൊടുക്കും. ഇവർ വിൽപ്പന നടത്തും.

പുതിയ തലമുറയിലെ കുട്ടികൾ വഴി തെറ്റി പോകാതിരിക്കാൻ വീടിനടുത്തായി ഈ കച്ചവടം നടത്തുന്നത് കുട്ടികളിൽ സമ്പാദ്യ ശീലം വളർത്താൻ സഹായിക്കും. ഫാത്തിമ ഹനിയയും നിഷാലും ജി.എച്ച്. എസ് കുമരനെല്ലൂരിലെ ആറാം ക്ലാസ് വിദ്യാർത്ഥികളാണ്. മുഹമ്മദ് ആഷിഖ് വട്ടംകുളം സി.പി.എൻ. യു.പി സ്കൂളിലെ ഏഴാം വിദ്യാർത്ഥിയാണ്. ജാസിബ് പോട്ടൂർ മോഡേൺ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്, കൂടാതെ ആറ് വയസ് കാരൻ ഹംദാനും ഇവർക്കൊപ്പം ഉണ്ട്…….

വാർത്ത
കണ്ണൻ പന്താവൂർ
9846452183

Leave a Reply

Your email address will not be published. Required fields are marked *