April 12, 2026

തുടര്‍ഭരണം ഉറപ്പ്; തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരും’ :കെ വി തോമസ്

  • April 12, 2026
  • 0 min read
തുടര്‍ഭരണം ഉറപ്പ്; തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരും’ :കെ വി തോമസ്

‘തിരഞ്ഞെടുപ്പ് ഫലത്തെ മുന്നില്‍ കണ്ട് ശക്തമായ രാഷ്ട്രീയ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി കെ വി തോമസ് രംഗത്ത്. സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പാണെന്നും ഫലം വന്നതിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുരുതരമായ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനപിന്തുണ എല്‍ഡിഎഫിനൊപ്പമാണെന്നും കോണ്‍ഗ്രസ് സംഘടനാപരമായ ദൗര്‍ബല്യത്തിലാണെന്നും തോമസ് ആരോപിച്ചു.ഇത്തരത്തിലുള്ള പ്രസ്താവനകള്‍ തെരഞ്ഞെടുപ്പ് രംഗത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതാണ്. തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുമോയെന്നതും ശ്രദ്ധേയമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *