സര്‍വേയ്ക്ക് ചെലവായത് 13 കോടി രൂപയെന്ന് സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: നവകേരള സര്‍വേയ്ക്ക് ചെലവായത് 13 കോടി രൂപയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അനുവദിച്ച 20 കോടിയില്‍ ഇതുവരെ ചെലവായത് 13.04 കോടി രൂപയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
നവകേരള സര്‍വേ സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. നവകേരള സര്‍വേയുമായി മുന്നോട്ടുപോകാമെന്ന അനുകൂല ഉത്തരവാണ് സുപ്രീംകോടതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്പാദിച്ചത്. എന്നാല്‍ ചെലവാക്കിയ കണക്കുകള്‍ അറിയിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കേസ് നാളെ വീണ്ടും സുപ്രീംകോടതി പരിഗണിക്കാനിരിക്കേ യാണ് സംസ്ഥാന സര്‍ക്കാര്‍ കണക്ക് നല്‍കിയത്.
ബ്രോഷറിന് 5.54 കോടി രൂപയും കത്തിന് ഒരു കോടി രൂപയും ചെലവായതായി സത്യവാങ്മൂലത്തില്‍ പറയുന്നു. വോളണ്ടിയര്‍മാരുടെ യാത്രയ്ക്ക് 1.45 കോടി രൂപ ചെലവായതായും വിവിധ ജില്ലകളില്‍ നടത്തിയ പരിശീലനത്തിന് തുക ചെലവായതായും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍വേയുമായി ബന്ധപ്പെട്ട അനൗണ്‍സ്‌മെന്റ്, ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍കിയ പണം, വിവിധ പ്ലാറ്റ്‌ഫോമുകള്‍ക്ക് സന്ദേശങ്ങള്‍ നല്‍കുന്നതിന് ചെലവായ തുക എന്നി കണക്കുകളും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


