യുവാവ് പുഴയിൽ മുങ്ങി മരിച്ചു
ഇരിട്ടി: ചരൽ പുഴയിൽ മുങ്ങി വാണിയപ്പാറ സ്വദേശി ജോഷി പൂമരത്തിൽ (48) മരിച്ചു. പുഴയിൽ കുളിക്കുകയായിരുന്ന ജോഷി അപ്രതീക്ഷിതമായി മുങ്ങിപ്പോയതായാണ് വിവരം.സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി ജോഷിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ പോലീസ് നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
