February 5, 2026

മദീനക്കടുത്ത് വാഹന അപകടം: മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

  • January 4, 2026
  • 1 min read
മദീനക്കടുത്ത് വാഹന അപകടം:    മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ജിദ്ദയിലെ അസ്‌കാനില്‍ താമസിച്ചിരുന്ന മലയാളി കുടുംബമാണ് അപകടത്തില്‍പ്പെട്ടത് മലപ്പുറം യുകെ പടി സ്വദേശിയും ഇപ്പോള്‍ തിരൂര്‍ക്കാട് തോണിക്കരയില്‍ താമസക്കാരനുമായ അബ്ദുല്‍ ജലീലും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്.മദീന സിയാറത്തിനായി പുറപ്പെട്ടതായിരുന്നു ജലീലും കുടുംബവും. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പുല്ല് കയറ്റിയ വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തില്‍ ആകെ 7 പേരാണ് ഉണ്ടായിരുന്നത്. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്?ദുല്‍ ജലീല്‍ (52), ഭാര്യ തസ്ന തോടേങ്ങല്‍ (40), മകന്‍ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലി?ന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്. മദീന സന്ദര്‍ശിക്കാന്‍ പോയ കുടുംബത്തിലെ ഏഴംഗങ്ങള്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ജലീലി?ന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവര്‍ സാരമായ പരിക്കുകളോടെ മദീനയിലെ കിങ്? ഫഹദ്?, സൗദി ജര്‍മന്‍ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.ശനിയാഴ്?ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തില്‍ ഏഴ്? പേരാണ് ഉണ്ടായിരുന്നത്. ജിദ്ദ-മദീന റോഡില്‍ വാദി ഫറഹ എന്ന സ്ഥലത്ത്? വെച്ച് തീറ്റപ്പുല്ല്? കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്യുന്ന അബ്?ദുല്‍ ജലീലിന്റെ കുടുംബം സന്ദര്‍ശന വിസയിലാണ് ഇവിടെയെത്തിയത്. ഉമ്മ മൈമൂനത്ത്? ഉംറ വിസയിലാണ് എത്തിയത്. സകുടുംബം മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം മദീനയിലേക്ക്? പുറപ്പെട്ടതായിരുന്നു. മദീനയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ നിലവില്‍ ആശുപത്രികളിലും മറ്റ് നടപടികള്‍ക്കുമായി എത്തിയിട്ടുണ്ട്,

Leave a Reply

Your email address will not be published. Required fields are marked *