February 5, 2026

ആന്റണി രാജുവിന് ജാമ്യം അനുവദിച്ച് കോടതി

  • January 3, 2026
  • 0 min read
ആന്റണി രാജുവിന്  ജാമ്യം അനുവദിച്ച് കോടതി

തൊണ്ടിമുതല്‍ അട്ടിമറിച്ച കേസില്‍ തടവ് ശിക്ഷ ലഭിച്ചെങ്കിലും ആന്റണി രാജുവിന് ജാമ്യം. ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെ ആയതുകൊണ്ടാണ് അപ്പീലില്‍ വിധി വരുന്നത് വരെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇതിനുള്ളില്‍ സ്റ്റേ വാങ്ങി കോടിതിയെ അറിയിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ജയിലിലേക്ക് പോകേണ്ടി വരും. എന്നാല്‍, സ്റ്റേ വാങ്ങിയാലും അയോഗ്യത നിലനില്‍ക്കുമെന്നതാണ് മറ്റൊരു കാര്യം. മൂന്ന് വര്‍ഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ് ആന്റണി രാജുവിന് വലിയ തിരിച്ചടിയാകുന്നത്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കോടതി ശിക്ഷിച്ചാല്‍ അയോഗ്യനെന്നാണ് സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി. ഇത് പ്രകാരം ആന്റണി രാജുവിന് എം എല്‍ എ സ്ഥാനം നഷ്ടമാകും. വരുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും കഴിയില്ല. ലഹരിക്കേസില്‍ വിദേശിയായ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതല്‍ അട്ടിമറിച്ച കേസിലാണ് ആന്റണി രാജുവിന് തടവ് ശിക്ഷ ലഭിച്ചത്. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വര്‍ഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കല്‍ വകുപ്പിന് 3 വര്‍ഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. കേസ് സി ജെ എം കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യവും കോടതി തള്ളിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *