February 5, 2026

ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് തകർന്നുവീണു

  • January 3, 2026
  • 0 min read
ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് തകർന്നുവീണു

കോഴിക്കോട്: ദേശീയപാതയുടെ മതിൽ നിർമാണത്തിനിടെ സ്ലാബ് തകർന്നുവീണു. കോഴിക്കോട് കൊയിലാണ്ടിയിൽ തിരുവങ്ങൂർ അടിപ്പാതയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സർവീസ് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് സംഭവം. ഉച്ചയോടുകൂടിയാണ് അപകടമുണ്ടായത്.ഒന്നരമീറ്റർ നീളവും വീതിയുമുള്ള കോൺക്രീറ്റ് സ്ലാബുകളാണ് ഇന്റർലോക്ക് രീതിയിൽ അടുക്കിയാണ് മതിൽ നിർമിക്കുന്നത്. ഈ സ്ലാബുകളെ ക്രെയിൻ ഉപയോഗിച്ച് മുകളിലേക്ക് കയറ്റുന്നതിനിടെ ക്രെയിനുമായി ബന്ധിപ്പിച്ച കയർ പൊട്ടുകയായിരുന്നു.അപകട സമയത്ത് റോഡിൽ വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല. അതിനാൽ വലിയ അപകടമാണ് ഒഴിവായത്. മതിൽ നിർമാണത്തിനെതിരെ മുമ്പും പരാതി ഉയർന്നിരുന്നതാണ്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഇടപെട്ട് നിർമാണ പ്രവൃത്തികൾ നിർത്തിവെപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *